കേരളത്തിൽ യുഡിഎഫ് തരംഗം; 101 സീറ്റിൽ കത്തിക്കയറുന്നു, എൽഡിഎഫ് 39 സീറ്റിൽ

പത്ത് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്‌മവിശ്വാസത്തിൽ ആയിരുന്നു യുഡിഎഫ്. അത് ഫലവത്തായി. എന്നാൽ, മൂന്നാംതവണയും ഭരണം നിലനിർത്താമെന്ന എൽഡിഎഫിന്റെ ആത്‌മവിശ്വാസം പൊലിഞ്ഞു.

By Senior Reporter, Malabar News
CONGRESS
Representational Image
Ajwa Travels

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ ശക്‌തമായ തേരോട്ടം. 101 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത്‌ യുഡിഎഫ് തരംഗമുണ്ടായെന്ന് വ്യക്‌തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. 38 സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ഒരു സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. 13 മന്ത്രിമാരും പിന്നിലാണ്. റോഷി അഗസ്‌റ്റിൻ, വിഎൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒആർ.കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, അബ്‌ദുറഹ്‌മാൻ, എംബി. രാജേഷ്, ജെ. ചിഞ്ചുറാണി, എകെ. ശശീന്ദ്രൻ. പി. പ്രസാദ് എന്നിവർ പിന്നിലാണ്.

യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. നേമത്ത് രാജീജ ചന്ദ്രശേഖർ ലീഡ് നിലനിർത്തുകയാണ്. പത്ത് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്‌മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. അത് ഫലവത്തായിരിക്കുകയാണ്. എന്നാൽ, മൂന്നാംതവണയും ഭരണം നിലനിർത്താമെന്ന എൽഡിഎഫിന്റെ ആത്‌മവിശ്വാസം പൊലിഞ്ഞു.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE