എ വിജയരാഘവൻ പിബിയിലേക്ക്; പി രാജീവും കെഎൻ ബാലഗോപാലും സിസിയിൽ

By Trainee Reporter, Malabar News
a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

കണ്ണൂർ: എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സിപിഐഎം പോളിറ്റ് ബ്യൂറോയിലേക്ക്. മഹാരാഷ്‌ട്രയിൽ നിന്നും അശോക്  ധാ‌വ്‌ലയും ആദ്യ ദളിത് പ്രതിനിധ്യമായി പശ്‌ചിമബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്.

നിലവിൽ എൽഡിഎഫ് കൺവീനറായ വിജയരാഘവൻ നേരത്തെ സിപിഎം സംസ്‌ഥാന ആക്റ്റിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർ സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും ഇടംപിടിച്ചേക്കും. പി സതീദേവി, സിഎസ് സുജാത എന്നിവരും കേന്ദ്ര കമ്മിറ്റിയിൽ എത്തും. പിബിയിലെ ദളിത് പ്രാതിനിധ്യം 23ആം പാർട്ടി കോൺഗ്രസിൽ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു.

കേരളത്തിൽ നിന്നുള്ള ഒരംഗം ആയിരിക്കും ദളിത് പ്രതിനിധ്യമായി പിബിയിൽ എത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. കെ രാധാകൃഷ്‌ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണ ആവുകയായിരുന്നു. രാവിലെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് പുതിയ സിസി അംഗങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.

Most Read: ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE