വാഗമണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

By News Desk, Malabar News
three sisters Drowned To Death
Representational Image
Ajwa Travels

ഇടുക്കി: വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് ചാക്കോ (23) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് വാഗമൺ സന്ദർശിക്കാൻ നാലംഗ സംഘത്തിനൊപ്പം എത്തിയതായിരുന്നു രോഹിത്. കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെടുകയായിരുന്നു.

ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read: ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE