‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി

By Team Member, Malabar News
മുഖ്യമന്ത്രി പിണറായി വിജയൻ, ഹരീഷ് പേരടി

തിരുവനന്തപുരം : കേരളത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇടത് മുന്നണി വീണ്ടും അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. പിണറായി വിജയൻ ഒരു മുഖ്യമന്ത്രി മാത്രമല്ല, ഒരു പ്രധാനമന്ത്രിയുമാണ്, നമ്മൾ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രി ഇങ്ങനെ ആയിരിക്കണമെന്നും അദ്ദേഹം ഇന്ത്യൻ ജനതയോട് പറയുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.

പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ,ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്‌ടിക്കാൻ ശ്രമിച്ച വർഗീയ കലാപം തുടങ്ങി എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുന്നപോലെ നിശ്‌ചയദാർഢ്യത്തിന്റെ ആ വലിയ ചിറകിനടിയിൽ അയാൾ ഞങ്ങളെ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്തെന്നും, ഈ സഖാവാണ് ഞങ്ങളുടെ ധൈര്യമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ചരിത്രം സൃഷ്‌ടിച്ചുകൊണ്ടാണ് ഇടത് മുന്നണി സംസ്‌ഥാനത്ത് വീണ്ടും അധികാരത്തിൽ വന്നത്. നിലവിൽ 99 മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്. കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഒരു പാർട്ടി തുടർഭരണത്തിൽ എത്തുന്നതെന്ന് പ്രത്യേകത കൂടി ഈ വിജയത്തിനുണ്ട്.

Read also : ‘സന്തോഷം ആഘോഷിക്കുവാനുള്ള സമയമല്ല’; കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE