മുംബൈ വിമാനത്താവളം; 74 ശതമാനം ഓഹരികള്‍ ഇനി അദാനിക്ക് സ്വന്തം

By Team Member, Malabar News
Malabarnews_mumbai airport
മുംബൈ വിമാനത്താവളം
Ajwa Travels

മുംബൈ : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സ്വന്തമാക്കിയതിന് പിറകെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

ജിവികെ ഗ്രൂപ്പില്‍ നിന്നും 50.5 ശതമാനം ഓഹരികളും മറ്റ് വിവിധ ഗ്രൂപ്പുകളില്‍ നിന്നും 23.5 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടി രൂപയാണ് ഓഹരികള്‍ വാങ്ങുന്നതിനായി ചിലവഴിച്ചത്. മുംബൈ വിമാനത്താവളം കൂടി സ്വന്തമാക്കിയതോടെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്റര്‍മാരായി അദാനി ഗ്രൂപ്പ് മാറി.

മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികള്‍ ജിവികെ ഗ്രൂപ്പിനും 26 ശതമാനം കേന്ദ്ര വ്യോമയാന അതോറിറ്റിക്കും 10 ശതമാനം സൗത്ത് ആഫ്രിക്കയിലെ എയര്‍പോര്‍ട്ട് കമ്പനിക്കും 13.5 ശതമാനം ബിഡ് വെസ്റ്റ് ഗ്രൂപ്പിനും ആയിരുന്നു സ്വന്തമായിരുന്നത്. ഇതില്‍ നിന്നാണ് 74 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന അതോറിറ്റിക്ക് കീഴിലുള്ള അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE