ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി

By Team Member, Malabar News
Ajwa Travels

വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം. വാഴ, ഇഞ്ചി, കമുക്, കെ‍ാക്കോ, കിഴങ്ങുവിളകൾ തുടങ്ങി അഞ്ഞൂറോളം കാർഷിക വിളകളെയാണ് ഇവ നശിപ്പിക്കുന്നത്.

ഇതിനോടകം തന്നെ സംസ്‌ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാനിധ്യം റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിലെ കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒച്ചുകളുടെ വംശവർധന കുറക്കാൻ സാധിക്കും. ഇതിനായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

പറമ്പുകളിലും മറ്റുമുള്ള കളകളും, കാർഷിക അവശിഷ്‌ടങ്ങളും, കുറ്റിച്ചെടികളും നശിപ്പിച്ചു കളയണം. അല്ലാത്തപക്ഷം ഇവിടങ്ങളിൽ ഒച്ചുകളുടെ വംശവർധന ഉണ്ടാകാൻ ഇടയാകും. കൂടാതെ പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷി സ്‌ഥലങ്ങൾ ഒച്ചുകൾ അവയുടെ വാസസ്‌ഥലമാക്കി മാറ്റുന്നത് ഒഴിവാക്കുന്നതിനായി അവ കിളച്ച് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കുക.

വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകളും പപ്പായയുടെ ഇലകളും തണ്ടുകളും അല്ലെങ്കിൽ തണ്ണിമത്തന്റെ തെ‌ാണ്ട് എന്നിവ വച്ച് ഒച്ചുകളെ അതിലേക്ക് ആകർഷിക്കാം. തുടർന്ന് ശേഖരിച്ചവയെ അതിരാവിലെ ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കാവുന്നതാണ്. ഒപ്പം തന്നെ ബോർഡോ മിശ്രിതം, പുകയില, തുരിശ് ലായനി എന്നിവയും ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

Read also : ‘ഫാമിലി മാൻ 2’ വെബ് സീരീസിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE