വായു മലിനീകരണവും കോവിഡ് വ്യാപനവും; സോണിയ ഗാന്ധി ഡെല്‍ഹി വിട്ടു

By Staff Reporter, Malabar News
SoniaGandhi_malabar news
Sonia Gandhi
Ajwa Travels

ന്യൂഡെല്‍ഹി: വായു മലിനീകരണവും കോവിഡ് വ്യാപനവും രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഡെല്‍ഹി വിട്ടു. കഴിഞ്ഞ കുറച്ചു കാലമായി സോണിയ ഗാന്ധിക്ക് നെഞ്ചില്‍ അണുബാധ ഉള്ളതിനാല്‍ ഡോക്‌ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഡെല്‍ഹിയില്‍ നിന്നും മാറാന്‍ തീരുമാനിച്ചത്.

അതേസമയം എവിടേക്കാണ് മാറിയതെന്ന് ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയക്ക് ഒപ്പമുണ്ടോയെന്ന കാര്യവും വ്യക്‌തമല്ല.

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സ നടത്തി വരികയായിരുന്നു സോണിയ ഗാന്ധി. ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലും പിന്നീട് അമേരിക്കയിലും സോണിയ ചികില്‍സ തേടിയിരുന്നു. അണുബാധ ഗുരുതരമാകാനുളള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് ഡെല്‍ഹിയില്‍ നിന്നും താമസം മാറാനുള്ള ഡോക്‌ടര്‍മാരുടെ നിര്‍ദേശമെന്നാണ് അറിയുന്നത്.

ഡെല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് കുറഞ്ഞു വരുന്നത് വരെ ചൂടുളള സ്‌ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. എവിടെക്കാണ് മാറുന്നത് എന്നതില്‍ വ്യക്‌തത വരുത്തിയിട്ടില്ലെങ്കിലും ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് എന്ന തരത്തില്‍ വാര്‍ത്തകള്‍ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read Also: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഫാന്‍ കേന്ദ്രലാബില്‍ പരിശോധിക്കാന്‍ പോലീസ് സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE