തിരുവനന്തപുരം-മാലിദ്വീപ്; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനം

By Team Member, Malabar News
Air Service From Thiruvananthapuram To Maldives Increased
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മാലിദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണത്തിൽ വർധന. ബുധൻ, ഞായർ എന്നീ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ തിങ്കൾ, ശനി, വ്യാഴം എന്നീ ദിവസങ്ങളിലാണ് മാലിദ്വീപിലേക്ക് വിമാന സർവീസുകൾ ഉള്ളത്. മെയ് 29ആം തീയതി മുതലാണ് അധിക സർവീസുകൾ ആരംഭിക്കുന്നത്.

അതേസമയം തന്നെ മാലിദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനഃരാരംഭിക്കുകയും ചെയ്‌തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹാനിമാധുവിലേക്ക് ആഴ്‌ചയിൽ ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. 

തിരുവനന്തപുരത്ത് നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ മാലിദ്വീപിൽ നിന്നും ചികിൽസക്കായി കേരളത്തിൽ എത്തുന്നവർക്ക് അത് പ്രയോജനം ചെയ്യും. കൂടാതെ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും മാലിദ്വീപിൽ ജോലി ചെയ്യുന്ന ആളുകൾക്കും അധിക വിമാനസർവീസുകൾ ഗുണം ചെയ്യും.

Read also: മോഡൽ ഷഹാനയുടെ ദുരൂഹ മരണം; ബന്ധുക്കളുടെ മൊഴി എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE