സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ; എല്ലാ മദ്യവിൽപന ശാലകളും അടച്ചിടും

By Team Member, Malabar News
All Liquor Shops in Kerala Will Be Closed Tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും ബാറുകളും നാളെ അടച്ചിടും. ജൂൺ 26ആം തീയതി അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതിനാലാണ് സംസ്‌ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌.

ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപന ശാലകളും നാളെ തുറക്കില്ല. സംസ്‌ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും.

ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിൽ സംസ്‌ഥാനത്തെ മദ്യഷോപ്പുകൾക്ക് നാളെ അവധി നൽകിയ വാർത്ത സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മദ്യവിൽപന ശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1987ൽ ഐക്യരാഷ്‌ട്രസഭ മുൻകൈയ്യെടുത്താണ് ജൂൺ 26ആം തീയതി അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനാചരണം ആരംഭിച്ചത്.

Read also: കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE