അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എകെ ബാലൻ നിർവഹിക്കും

By Desk Reporter, Malabar News
AK Balan_2020 Aug 12
Ajwa Travels

സംസ്ഥാന പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രധാനപ്പെട്ട അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എകെ ബാലൻ ഇന്ന് വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 2017ൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തി പൂർത്തീകരണവും പ്രവർത്തനോദ്ഘാടാനവുമാണ് ഇന്ന് നടക്കുന്നത്.

10 പട്ടികജാതി സാങ്കേതങ്ങളായ അംബേദ്കർ ഗ്രാമങ്ങളും 12 പട്ടിക വർഗ സാങ്കേതങ്ങളായ അംബേദ്കർ സെറ്റിൽമെന്റുകളുമാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
30 ൽ കൂടുതൽ വീടുകളുള്ള കേന്ദ്രങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 50 ലക്ഷം രൂപയുടെ വികസന പ്രവർത്തികളാണ് ഓരോ കേന്ദ്രങ്ങളിലും നടത്തിയത്. കുടിവെള്ള വിതരണം, മാലിന്യനിർമാർജനം, റോഡ് നിർമാണവും നവീകരണവും, വൈദ്യുതീകരണം, മണ്ണ് സംരക്ഷണപ്രവർത്തനങ്ങൾ, ജലസേചനം, കളിസ്ഥലം, കമ്മ്യുണിറ്റി ഹാൾ, ഭവന നവീകരണം എന്നിവയുൾപ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. അതത് മണ്ഡലങ്ങളിലെ എംഎൽഎമാരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അംബേദ്കർ ഗ്രാമങ്ങൾ :

1. വലിയപറമ്പ് (വേങ്ങര മണ്ഡലം )
2. പതമ്പഴക്കാട് (ആലത്തൂർ മണ്ഡലം )
3. താമരവെള്ളച്ചാലിൽ (ഒല്ലൂർ മണ്ഡലം )
4. പള്ളിപ്പുറം ലക്ഷംവീട് (വൈപ്പിൻ മണ്ഡലം )
5. ഏറുപുറം (കോതമംഗലം മണ്ഡലം )
6. നെടുമല (പെരുമ്പാവൂർ മണ്ഡലം )
7. കിണറ്റിൻമൂട് ( കൊട്ടാരക്കര മണ്ഡലം )
8. താമരകുടി (കൊട്ടാരക്കര മണ്ഡലം )
9. വലിയമല (കൊയിലാണ്ടി മണ്ഡലം )
10. അമ്പായത്തോട് (കൊടുവള്ളി മണ്ഡലം )
11. കോയംകുളം കുടിവെള്ള പദ്ധതി (തിരൂരങ്ങാടി മണ്ഡലം )

• അംബേദ്കർ സെറ്റിൽമെന്റുകൾ

1. പട്ടത്തുവയൽ (പയ്യന്നൂർ മണ്ഡലം )
2. ചെമ്പുവെച്ചമൊട്ട (ഇരിക്കൂർ മണ്ഡലം )
3. പെരുവട്ടം (ഇരിക്കൂർ മണ്ഡലം )
4. തോപ്പിലായി (ഇരിക്കൂർ മണ്ഡലം )
5. എയ്യൻകല്ല് (ഇരിക്കൂർ മണ്ഡലം )
6. മാവുംതട്ട (ഇരിക്കൂർ മണ്ഡലം )
7. വടക്കിനിയില്ലം (പേരാവൂർ മണ്ഡലം )
8. മേലെമന്ദംചേരി ( പേരാവൂർ മണ്ഡലം )
9. കരയത്തുംചാൽ (പേരാവൂർ മണ്ഡലം )
10. അമ്പലക്കുഴി (പേരാവൂർ മണ്ഡലം )
11. മൂന്നാംകുറ്റി (പേരാവൂർ മണ്ഡലം )
12. അണുങ്ങോട്ട് ലക്ഷംവീട് (പേരാവൂർ മണ്ഡലം )

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE