റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ

By Desk Reporter, Malabar News
amul_2020 Aug 29

ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ്‌ ഈ നേട്ടം കൈവരിക്കുന്നത്. പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ഗുജറാത്ത്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമുൽ ഇന്ത്യ. 22.1 ബില്യൺ ഡോളർ വിറ്റുവരവോടെ സ്വിസ് കമ്പനിയായ നെസ്‌ലെയാണ് ഒന്നാമത്. 5.5 ബില്യൺ ഡോളറാണ് അമുലിന്റെ വാർഷിക വിറ്റുവരവ്.

ട്വിറ്ററിലൂടെ അമുൽ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഇത് ഗുജറാത്തിലെ 36 ലക്ഷം ക്ഷീരകർഷകരുടെ അഭിമാന നിമിഷമാണെന്നും അവർ പ്രതികരിച്ചു. നേട്ടത്തിന് പിന്നാലെ അമുലിന്റെ എംഡിയായ ആർഎസ് സോധി ഗുജറാത്ത്‌ സർക്കാരിനു നന്ദി അറിയിച്ചു. ” അത്ഭുതകരമായ വളർച്ചക്കും നേട്ടത്തിനും പിന്നിൽ ഗുജറാത്ത്‌ സർക്കാർ ഞങ്ങളുടെ 36 ലക്ഷം ക്ഷീര കർഷകരിൽ അർപ്പിച്ച വിശ്വാസവും പിന്തുണയുമാണ് “- അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന് ശേഷം പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അമുൽ.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE