മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

By Trainee Reporter, Malabar News
elderly woman who went missing from Edayur
Ajwa Travels

വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ ഇന്ന് പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്.

തിരോധാനത്തിന്റെ ആറാം നാളാണ് മുണ്ടിയമ്മയെ കണ്ടെത്തുന്നത്. കരിങ്കൽ ക്വാറിക്ക് സമീപം പൊന്തക്കാട്ടിൽ ചെരുപ്പും തോർത്തുമാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവശയായ നിലയിൽ വയോധികയെ കണ്ടത്. ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പോലീസിന്റെ നേതൃത്വത്തിൽ ട്രോമോ കെയർ വളണ്ടിയർമാരും എഡിയൽ റിലീഫ് വിങ് വളണ്ടിയർമാരും ജനപ്രതിനിധികളും നാട്ടുകാരും ആറ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്.

Most Read: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE