അനീഷിന്റെ കൊലപാതകം; മരണകാരണം ആന്തരിക രക്‌തസ്രാവം

By Syndicated , Malabar News
palakkad murder_ honour killing
Ajwa Travels

പാലക്കാട്: കുഴല്‍മന്ദത്ത്  കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്‌തസ്രാവമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രക്‌ത ധമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തേങ്കുറിശ്ശിയിലെ അനീഷ് ദുരഭിമാനക്കൊലക്ക് ഇരയായത്.

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കടയിലേക്ക് പോയി മടങ്ങുകയായിരുന്ന അനീഷിനെ നടുറോട്ടില്‍ വെട്ടി വീഴ്‌ത്തി.

വെട്ടേറ്റു വീണ അനീഷിനെ ഏറെ നേരം മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മരണം ഉറപ്പുവരുത്തിയാണ് പ്രതികള്‍ മടങ്ങിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Read also: അനീഷിന്റെ കൊലപാതകം; പോലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്‌പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE