യുഡിഎഫില്‍ അർഹിക്കുന്ന പരിഗണന; എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്

By Staff Reporter, Malabar News
K Rail survey stones removed; Case against 13 persons including Anoop Jacob
Ajwa Travels

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്. യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്‌കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞു.

സ്‌കറിയാ തോമസിന്റെ പാര്‍ട്ടിയുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലയിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനൂപ് ജേക്കബ് എംഎല്‍എ തന്നെ വാർത്തകൾ തള്ളി രംഗത്തെത്തിയത്.

പിറവം, പെരുമ്പാവൂര്‍ സീറ്റുകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി ഒരു സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ അനൂപ് ജേക്കബിനെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ആയിരുന്നു സ്‌കറിയാ തോമസിന്റെ നീക്കം. എന്നാൽ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് അനൂപ് ജേക്കബ് വ്യക്‌തമാക്കി.

Read Also: സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE