അരുവിക്കരയിൽ സിറ്റിംഗ് എംഎൽഎ കെഎസ് ശബരീനാഥൻ പിന്നിൽ

By Staff Reporter, Malabar News
KS Sabarinathan MLA
കെഎസ് ശബരീനാഥ് എംഎല്‍എ

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി സ്‌റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും. തിരുവനന്തപുരത്ത് എല്‍ഡിഎഫിനാണ് മേല്‍ക്കൈ. പന്ത്രണ്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ഓരോ മണ്ഡലങ്ങളില്‍ വീതം യുഡിഎഫും എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

വര്‍ക്കല-വി ജോയ്, ആറ്റിങ്ങല്‍-ഒഎസ് അംബിക, ചിറയിന്‍കീഴ്-വി ശശി, നെടുമങ്ങാട്-ജിആര്‍ അനില്‍, വാമനപുരം-ഡികെ മുരളി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ്-വികെ പ്രശാന്ത്, തിരുവനന്തപുരം-ആന്റണി രാജു, പാറശ്ശാല-സികെ ഹരീന്ദ്രന്‍, കാട്ടാക്കട- ഐബി സതീഷ്, നെയ്യാറ്റിന്‍കര-കെ ആന്‍സലന്‍ എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. കോവളത്ത് യുഡിഎഫ് സ്‌ഥാനാർഥി എം വിന്‍സന്റും നേമത്ത് കുമ്മനം രാജശേഖരനും മുന്നിട്ട് നില്‍ക്കുന്നു.

Read Also: അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE