ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടവുമായി ഇന്ത്യ- സ്‌കേറ്റിങ്ങിൽ രണ്ടു വെങ്കലം

പുരുഷൻമാരുടെ 3000 മീറ്റർ സ്‌പീഡ്‌ സ്‌കേറ്റിങ് റിലേയിലും വനിതകളുടെ 3000 മീറ്റർ സ്‌പീഡ്‌ സ്‌കേറ്റിങ് റിലേയിലുമാണ് ഇന്ത്യ വെങ്കലം നേടിയത്.

By Trainee Reporter, Malabar News
Asian Games
Ajwa Travels

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ ഒമ്പതാം ദിനവും മെഡൽ നേട്ടം കൊയ്‌ത് ഇന്ത്യ. റോളർ സ്‌കേറ്റിങ്ങിലൂടെ രണ്ടു വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷൻമാരുടെ 3000 മീറ്റർ സ്‌പീഡ്‌ സ്‌കേറ്റിങ് റിലേയിലും വനിതകളുടെ 3000 മീറ്റർ സ്‌പീഡ്‌ സ്‌കേറ്റിങ് റിലേയിലുമാണ് ഇന്ത്യ വെങ്കലം നേടിയത്.

സഞ്‌ജന ബത്തുള്ള, കാർത്തിക ജഗദീശ്വരൻ, ഹീരൽ സദ്ധു, ആരതി കസ്‌തൂരി രാജ് എന്നിവരാണ് വനിതാ വിഭാഗത്തിൽ വെങ്കലം നേടിയത്. നാല് മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ് ഇന്ത്യൻ വനിതകൾ മൽസരം പൂർത്തിയാക്കിയത്.

നാല് മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്‌പേയ് സ്വർണം നേടിയപ്പോൾ ദക്ഷിണകൊറിയ നാല് മിനിറ്റ് 21.146 സെക്കൻഡിൽ വെള്ളി നേടി. പുരുഷവിഭാഗത്തിൽ ആര്യൻ പാൽ, ആനന്ദ് കുമാർ, സിദ്ധാന്ത് കാംബ്‌ളൈ, വിക്രം ഇംഗലെ എന്നിവരാണ് ടീമംഗങ്ങൾ. 4:10.128 സെക്കൻഡിൽ ഇന്ത്യൻ താരങ്ങൾ മൽസരം പൂർത്തിയാക്കി. ചെനീസ് തായ്‌പേയ് (4:5;692), ദക്ഷിണകൊറിയ (4:05.702) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി.

നിലവിൽ 13 സ്വർണവും 21 വെള്ളിയും 21 വെങ്കലവുമടക്കം 55 മെഡലുകൾ നേടിയ ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാം സ്‌ഥാനത്ത്‌ തുടരുന്നു. അതേസമയം, പുരുഷൻമാരുടെ ഹൈജംപിൽ അനിൽ കുശാരെ, ജെസ്സി സന്ദേശ് എന്നിവര് ഫൈനലിലെത്തി. അമ്പെയ്‌ത്തിൽ ഇന്ത്യയുടെ രണ്ടു മിക്‌സഡ് ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 100 മീറ്റർ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കർ നാലാം സ്‌ഥാനത്ത്‌ ഫിനിഷ് ചെയ്‌തു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE