‘എല്ലാം ശരിയാക്കാന്‍’ ആസിഫ് അലി എത്തുന്നു, കൂടെ രജിഷ വിജയനും

By Staff Reporter, Malabar News
rejisha-asif_malabar news
രജീഷ വിജയന്‍, ആസിഫ് അലി
Ajwa Travels

‘വെള്ളിമൂങ്ങ’ക്ക് ശേഷം വീണ്ടും ഒരു രാഷ്‌ട്രീയക്കാരന്റെ കഥയുമായി സംവിധായകന്‍ ജിബു ജേക്കബ് എത്തുന്നു. ‘എല്ലാം ശരിയാകും‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി രജിഷാ വിജയനും എത്തുന്നു.

രാഷ്‌ട്രീയ കുടുംബ പശ്‌ചാത്തലത്തിലൂടെ, ഇടതുപക്ഷ യുവജന പ്രസ്‌ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.

ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലക്ഷ്‌മി, തുളസി (മഹാനദി ഫെയിം), ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങി ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിലുണ്ട്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സൂരജ് ഇഎസ് എഡിറ്റിംഗും ദിലീപ് നാഥ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കോസ്‌റ്റ്യൂം ഡിസൈന്‍- നിസ്സാര്‍ റഹ്‌മത്ത്, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂര്‍, സ്‍റ്റില്‍സ്- ലിബിസണ്‍ ഗോപി, അസോസിയേറ്റ് ഡയക്‌ടര്‍- രാജേഷ് ഭാസ്‌ക്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം.

വെള്ളി മൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങള്‍. ഈ ചിത്രങ്ങൾ എല്ലാംതന്നെ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു.

Read Also: പ്രത്യേകാവകാശ ലംഘനത്തിന് കങ്കണക്കെതിരെ നോട്ടീസ് സമര്‍പ്പിച്ച് എംഎല്‍എ പ്രതാപ് സര്‍നായിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE