പ്രത്യേകാവകാശ ലംഘനത്തിന് കങ്കണക്കെതിരെ നോട്ടീസ് സമര്‍പ്പിച്ച് എംഎല്‍എ പ്രതാപ് സര്‍നായിക്

By Staff Reporter, Malabar News
pratap-sarnaik-malabar news
പ്രതാപ് സർനായിക്
Ajwa Travels

മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പ്രത്യേകാവകാശ ലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചു. കങ്കണ ട്വിറ്ററില്‍ നടത്തിയ ആരോപണത്തിന് എതിരെയാണ് ശിവസേന എംഎല്‍എ മഹാരാഷ്‌ട്ര നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് സമര്‍പ്പിച്ചത്.

എംഎല്‍എ പ്രതാപ് സര്‍നായിക്കിന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്ഡില്‍ പാകിസ്‌ഥാന്‍ ക്രെഡിറ്റ് കാര്‍ഡ് പിടിച്ചെടുത്തതായി കങ്കണ തന്റെ ട്വീറ്റില്‍ ആരോപിച്ചിരുന്നു. ‘എന്റെ മുഖം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയവരുടെ വീട്ടില്‍ നിന്നും റെയ്ഡില്‍ ഇഡി പാകിസ്‌ഥാന്‍ ക്രെഡിറ്റ് കാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്,’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

അതേസമയം തന്റെ വസതിയില്‍ ഇഡി രണ്ട് തവണ റെയ്ഡുകള്‍ നടത്തിയിരുന്നു എന്നും എന്നാല്‍ പരിശോധനയില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സര്‍നായിക് നോട്ടീസില്‍ വ്യക്‌തമാക്കി.

റെയ്ഡില്‍ അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിച്ചിരുന്നു എന്നും കങ്കണയുടെ ട്വീറ്റിന് ശേഷം, ഇലക്‌ട്രോണിക്-അച്ചടി മാദ്ധ്യമങ്ങള്‍ തനിക്കെതിരെ അവഹേളനപരവും അടിസ്‌ഥാന രഹിതവുമായ വാര്‍ത്തകള്‍ പടച്ചു വിടുകയുണെന്നും അദ്ദേഹം നോട്ടീസില്‍ പറഞ്ഞു.

കങ്കണക്കും വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്കും എതിരെ കൃത്യമായി നടപടി സ്വീകരിക്കുന്നതിനായി മഹാരാഷ്‌ട്ര നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് നോട്ടീസ് കൈമാറാന്‍ എംഎല്‍എ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അഭ്യര്‍ഥിച്ചു,

Read Also: ജാമ്യമില്ല; വികെ ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷ തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE