സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; ഗുണ്ടാതലവൻമാർ കസ്‌റ്റഡിയിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘ തലവൻമാർ അറസ്‌റ്റിൽ. കാല ജത്തേരി, കാല റാണ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ മൂസ്‌വാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്. കസ്‌റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. കൊലപാതകത്തിന്റെ കാരണമടക്കം ചോദ്യം ചെയ്യലിൽ വെളിപ്പെടുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ഉന്നത അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിക്ക് മൂസ്‌വാലയുടെ കുടുംബം കത്തയച്ചു.കേസ് സിബിഐക്കോ എന്‍ഐഎക്കോ വിടണമെന്നാണ് ആവശ്യം.

Most Read: അസം പ്രക്ഷോഭം; പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE