മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിയോടെ മുംബൈയിലെ കോടതിയാണ് വിധി പറയുക. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ് ആര്യൻ ഖാൻ. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഇവരെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റുന്നതാണ്.
കോവിഡ് പരിശോധനാഫലം ലഭിക്കാത്തതിനാൽ കേസിൽ അറസ്‌റ്റിലായവർ നിലവിൽ എൻസിബി ഓഫിസിൽ തന്നെ തുടരുകയാണ്. ഇവരുടെ കസ്‌റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം കോടതി ഇന്നലെ തള്ളി. ഒക്‌ടോബർ 11ആം തീയതി വരെ കസ്‌റ്റഡി കാലാവധി നീട്ടി നൽകണമെന്നാണ് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടത്.
കേസിൽ ഇതുവരെ വിദേശ പൗരൻ ഉൾപ്പടെ 18 പേർ അറസ്‌റ്റിലായിട്ടുണ്ട്. കേസിലെ പുതിയ അറസ്‌റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവാണെന്ന് വ്യക്‌തമാക്കിയ എൻസിബി, ആര്യൻ ഖാനെയും ഏറ്റവും ഒടുവിൽ അറസ്‌റ്റിലായ അഞ്ചിത് കുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻസിബിയുടെ വാദം കോടതി തള്ളുകയായിരുന്നു.
Read also: വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ