തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും

By Team Member, Malabar News
Bevco Outlet
Ajwa Travels

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്‌ഥാനത്തെ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും. ഓണം പ്രമാണിച്ച് മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തനസമയം കൂട്ടിയതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. മദ്യശാലകളുടെ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി ബെവ്‌കോ എംഡി അയച്ച കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ തീരുമാനം.

നേരത്തെ രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയാണ് മദ്യശാലകൾ സംസ്‌ഥാനത്ത് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കും. നിലവിൽ സംസ്‌ഥാനത്ത് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്.

മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് സർക്കാരിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ആളുകൾക്ക് മാന്യമായി മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്‌തമാക്കി.

Read also: മന്ത്രിയെ വെട്ടിലാക്കിയ വിവാദമറുപടി; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE