ശ്രീനാഥ് ഭാസിയുടെ ശബ്‌ദത്തിൽ ‘പറുദീസ’; ഭീഷ്‌മ പർവ്വത്തിലെ ഗാനമെത്തി

By Film Desk, Malabar News
Ajwa Travels

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്‌മ പർവ്വത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനവും ഇപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയിരിക്കുകയാണ്.

സുഷിൻ ശ്യാം ഈണമൊരുക്കിയ ‘പറുദീസ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്‌. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

മാർച്ച് 3നാണ് ചിത്രത്തിന്റെ റിലീസ്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‌തു, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

mammooty-bheeshma

‘ബിഗ് ബി’ പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ‘ബിഗ് ബി’യുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും ഒക്കെയുള്ള ചിത്രം കോവിഡ് പശ്‌ചാത്തലത്തില്‍ സാധ്യമല്ലാതെ ആവുകയായിരുന്നു. അതേസമയം അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ‘ഭീഷ്‌മ പർവ്വ’ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Most Read: രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE