ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും; പരോളും അനുവദിച്ചില്ല

By Staff Reporter, Malabar News
bineesh bale plea
Ajwa Travels

ബെംഗളൂരു: ബിനീഷിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്‌ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്‌ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും പുതിയ ബെഞ്ചിനെ ഈ ആവശ്യവുമായി സമീപിക്കാൻ കോടതി നിർദ്ദേശിച്ചു.

മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇതിനെ എതിർത്തു. ഇതോടെ കോടതി ആവശ്യം തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് അറസ്‌റ്റിലായത്‌. നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE