അൻപതിന്റെ നിറവിൽ ബിജു മേനോൻ; ആശംസകളുമായി താരങ്ങളും ആരാധകരും

By Desk Reporter, Malabar News
Biju Menon_2020 Sep 09
Ajwa Travels

മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോന് ഇന്ന് അൻപതാം പിറന്നാൾ. അദ്ദേഹത്തിന് ആശംസകൾ നേരുകയാണ് മറ്റു താരങ്ങളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിലൂടെ.

മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പ്രിത്വിരാജ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന് ആശംസകളുമായെത്തി.ഫേസ്ബുക്കിലൂടെയും മറ്റു സമൂഹമാദ്ധ്യമങ്ങൾ മുഖേനയും നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആശംസ നേരുന്നത്.

നായകനായും സഹനടനായും വില്ലനായും മലയാളികൾക്ക് മുന്നിലെത്തിയ അദ്ദേഹം തന്റെ സ്വതസിദ്ധമായ അഭിനയ മികവിലൂടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.1991ൽ പുത്രൻ എന്ന ചിത്രത്തിലൂടെയാണ്  അരങ്ങേറിയതെങ്കിലും പിന്നീട് മാന്നാർ മത്തായി സ് പീകിം​ഗ്, അഴകിയ രാവണൻ എന്നീ ചിത്രങ്ങളിലെ വേഷമാണ് ബിജു മേനോന് ചലച്ചിത്ര മേഖലയിൽ മേൽവിലാസമുണ്ടാക്കി കൊടുത്തത്. ഭാര്യ സംയുക്ത വർമ്മക്കൊപ്പം നായകനായി അഭിനയിച്ച ഒരു പിടി ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് എന്നും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചവയാണ്. മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങൾ ബിജു മേനോൻ എന്ന പ്രതിഭയുടെ വരവറിയിച്ചു.

പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും ഹാസ്യതാരമായും തിളങ്ങിയ അദ്ദേഹം തന്റെ സാന്നിധ്യം കൊണ്ട് ഏതൊരു ചെറിയ ചിത്രത്തെ പോലും വിജയിപ്പിക്കാൻ കെൽപ്പുള്ള ചുരുക്കം താരങ്ങളിൽ ഒരാളായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചിയുടെ രണ്ട് ചിത്രങ്ങളിൽ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ പൂർണതയിലെത്തിച്ച ബിജു മേനോൻ ‘അയ്യപ്പനും കോശിയും ‘ എന്ന ഒരൊറ്റ ചിത്രം കൊണ്ട് കേരളത്തിന്‌ പുറത്തുണ്ടാക്കിയ ആരാധകവൃന്ദം ചെറുതല്ല.

വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഒരുപാട് വിവാദങ്ങൾക്കൊന്നും അവസരം നൽകാത്ത ബിജു മേനോൻ എന്ന അഭിനയ പ്രതിഭക്ക് മലബാർ ന്യൂസ്‌  പിറന്നാൾ ആശംസകൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE