ബിശ്വനാഥ്‌ സിൻഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കാലാവധി ഈമാസം 30ന് അവസാനിക്കും.

By Senior Reporter, Malabar News
Biswanath Sinha
ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ബിശ്വനാഥ്‌ സിൻഹയെ നിയമിക്കാൻ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കാലാവധി ഈമാസം 30ന് അവസാനിക്കും.

സംസ്‌ഥാന സർവീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനാണ്. നേരത്തെ, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലാ കലക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയെ സിൻഹ നിലവിൽ ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

ഡെൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിന് ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. അതേസമയം, അച്യുത് ശങ്കറിനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സർവകലാശാലയിലെ ബയോ ഇൻഫോർമാറ്റിക്‌സ് വകുപ്പിന്റെ തലവനായിരുന്നു. സി-ഡിറ്റ് ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE