ന്യൂഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡെൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
എംപി തന്റെ വിളിയോട് പ്രതികരിക്കാത്തതിനെ തുടർന്ന് ശർമയുടെ പേഴ്സണൽ അസിസ്റ്റന്റ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി. ശർമ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ നിൽക്കുന്നതാണ് മുറിയിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തെത്തിയ പോലീസ് കണ്ടത്.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
2014ലും 2019ലും മണ്ഡി പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ് ശർമ ലോക്സഭയിൽ എത്തിയത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന പാർലമെന്ററി പാർട്ടി യോഗം ബിജെപി മാറ്റിവച്ചു.
Also Read: രാജസ്ഥാനിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്തു; 20 പേർ അറസ്റ്റിൽ