രാജസ്‌ഥാനിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; 20 പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
gang-rape
Representational Image
Ajwa Travels

ഝലവാർ: രാജസ്‌ഥാനിലെ ഝലവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ 20 പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്. വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചാണ് ഒരാഴ്‌ചയിലേറെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.

15 വയസുകാരിയെ രണ്ടുപേർ ചേർന്ന് ഝലവാറിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഏഴ് മുതൽ എട്ട് ദിവസം വരെ നിരവധി പേർ ചേർന്ന് ബലാൽസംഗം ചെയ്‌തു’; കോട്ട പോലീസ് സൂപ്രണ്ട് ശരദ് ചൗധരി പറഞ്ഞു. കേസിൽ 20 പേരെ അറസ്‌റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു.

പ്രതികളെല്ലാം ഝലവാറിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഉടൻ നടത്തുമെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്‌തമാക്കി.

Read Also: പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE