വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം ശക്‌തം- ബംഗാളിൽ 12 മണിക്കൂർ ബന്ദ്

ബിജെപിയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്‌.

By Trainee Reporter, Malabar News
lady doctor murder
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് തുടരുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്.

ആശുപത്രികൾ, പൊതുഗതാഗതം, റെയിൽവേ സർവീസ്, വൈദ്യുതി തുടങ്ങിയ അവശ്യ സാധനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുമെന്ന് ബിജെപി ബംഗാൾ പ്രസിഡണ്ട് സുകന്ദ മജുംദാർ അറിയിച്ചു. അതേസമയം, ബന്ദ് പരാജയപ്പെടുത്താൻ ആളുകൾ പുറത്തിറങ്ങണമെന്നും കടകൾ തുറക്കണമെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ബന്ദ് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ബംഗാൾ സർക്കാർ അറിയിച്ചു.

ബലാൽസംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്‌റ്റ് ചെയ്യണമെന്നതിന് പുറമെ മമത ബാനർജി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ ‘പശ്‌ചിംബംഗ ഛത്രോ സമാജ്’ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.

വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്‌തു. ഏതാനും വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ചും വിദ്യാർഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സുകന്ദയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്‌തത്‌.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE