നാദാപുരം: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. എങ്ങനെയാണ് വീട്ടിൽ തീ പടർന്നതെന്ന് വ്യക്‌തമല്ല.
പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയുയർന്നത് കണ്ട നാട്ടുകാർ ഇവരെ തീയിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. വീട്ടിലെ ഒരു മുറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
Read Also: ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം