കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ

By News Desk, Malabar News
K Rail Project
Ajwa Travels

തിരുവനന്തപുരം: എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെ കെ റെയിലിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ 50 ലക്ഷം കൈപുസ്‌തകങ്ങൾ അച്ചടിക്കും. ഇതിനായി പ്രചാരണ പത്രിക തയ്യാറാക്കാൻ സർക്കാർ ഇ- ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപുസ്‌തകം വീടുകളിൽ എത്തിക്കുക. അതേസമയം, പുസ്‌തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെൻഡർ ക്ഷണിച്ച ശേഷമേ ഇതിനായി എത്ര തുക വേണ്ടിവരുമെന്ന കാര്യത്തിൽ വ്യക്‌തത വരികയുള്ളൂ.

സർക്കാർ പ്രചാരണ പരിപാടികൾക്കായി നീക്കിവെച്ച അക്കൗണ്ടിൽ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം ഡിസംബർ 31 വരെ സർക്കാർ പരസ്യപ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പുതുവർഷത്തിലാണ് ഇതിന് മാറ്റം വന്നത്.

നേരത്തെ ജില്ലകളിൽ പൗരപ്രമുഖൻമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങൾ സംഘടിപ്പിച്ച് സിപിഎം സംഘടനാ തലത്തിലും കെ റെയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ എല്ലാ വീടുകളിലും എത്തിക്കാനുള്ള നീക്കം.

Also Read: അനീറയ്‌ക്ക് ട്രാൻസ് വനിതയായി തന്നെ ജീവിക്കാം; ജോലി തിരികെ കിട്ടും, ഇടപെട്ട് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE