ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്‌ടരുടെ ഉത്തരവ്

By Trainee Reporter, Malabar News
WAYANAD COVID DUTY
Ajwa Travels

വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറി മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.

ഗർഭിണികൾ, ശാരീരിക വൈകല്യമുള്ളവർ, രണ്ടു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ ഉള്ളവർ എന്നിവരെ പ്രതിരോധ പ്രവർത്തങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കളക്‌ടർ അറിയിച്ചു. ഉദ്യോഗസ്‌ഥരെ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിക്കുക. വകുപ്പ് തലവൻമാർ തങ്ങളുടെ കീഴിലുള്ള ഓഫിസ് ജോലിയിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ സെക്രട്ടറിമാരുടെ മുൻപാകെ ഹാജരായെന്ന് ഉറപ്പ് വരുത്തണം.

ഇത് സംബന്ധിച്ച വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിൽ അറിയിക്കാനും കളക്‌ടരുടെ നിർദ്ദേശമുണ്ട്. എല്ലാ കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും ഉത്തരവ് ബാധകമാണ്.

Read Also: സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ്‌ അടക്കം പതിനഞ്ചിനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE