തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ.
മല്‍സ്യ കച്ചവടത്തിന്റെ മറവിലാണ് സംഘം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നതെന്ന് പോലീസ് പറയുന്നു. റൂറല്‍ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ആര്യന്‍കോട് സ്‌റ്റേഷനിലേക്ക് കൈമാറി.
Most Read: ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടി