കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ 2 പേർക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ്(38) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയത്.
16 വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, തുടർന്ന് 2021ൽ ബൈക്കിൽ പോകുമ്പോൾ ഭർത്താവ് തന്നെ തള്ളി താഴെയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതി പരാതിയിൽ വ്യക്‌തമാക്കുന്നത്. 2006ലാണ് കേസിനാസ്‌പദമായ പീഡനം നടന്നത്. ആ സമയത്ത് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തുകയും, വീട്ടിൽ സുഹൃത്തിനൊപ്പം ചേർന്ന് ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതി വ്യക്‌തമാക്കുന്നത്.
തുടർന്ന് 2021ലാണ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഭർത്താവിന്റെ ഭാഗത്ത് നിന്നും കൊലപാതക ശ്രമം ഉണ്ടായത്. നിലവിൽ തളിപ്പറമ്പ് ഡിവൈഎസ്‍പിയുടെ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈഎസ്‍പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: സിന്ധുവിന്റെ ആത്‍മഹത്യ; ഉദ്യോഗസ്‌ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിക്കുറിപ്പുകൾ