യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി

By Desk Reporter, Malabar News
accused-of-buying-mango-without-paying; Relocated The policeman moved
Representational Image

തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്‌മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്‌തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി.

ആശുപത്രിയിലുള്ള പത്‌മാവതിയുടെ അറസ്‌റ്റ് ഡിസ്‌ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പോലീസിന് നേരത്തെ മൊഴി നൽകിയിരുന്നു.

ശനിയാഴ്‌ച രാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. എന്നാൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതോടെയാണ് കൊലപതകത്തിന്റെ ചുരുളഴിഞ്ഞത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Most Read: പരീക്ഷയ്‌ക്ക് ഹിജാബുമായി എന്ത് ബന്ധം ? ചോദ്യവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE