ഇറാനിൽ 9000 ഇന്ത്യക്കാർ; ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. വിദ്യാർഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഏത് അടിയന്തിര ഇടപെടലിനും ഇന്ത്യ സജ്‌ജമാണെന്നും എസ്. ജയശങ്കർ വ്യക്‌തമാക്കി.
ഇറാൻ വിദേശകാര്യ...
പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി, ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയ്‌ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.
ഇംപീച്ച്മെന്റ് നടപടികളുടെ...
ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇസ്രയേൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇസ്രയേലിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
ഇറാനിലെ പ്രക്ഷോഭങ്ങളുടെ...
വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എവി. ജയൻ പാർട്ടി വിട്ടു
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എവി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്‌തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്‌ഥിതിയാണുള്ളതെന്നും അദ്ദേഹം...
ഇറാനിൽ പ്രക്ഷോഭം കുറയുന്നു; ഉടൻ ആക്രമണമില്ലെന്ന സൂചന നൽകി ട്രംപ്
വാഷിങ്ടൻ: മൂന്നാഴ്‌ചയോളമായി ഭരണവിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ യുഎസിന്റെ സൈനിക നടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി.
ഖത്തറിലെ...
ഓപ്പറേഷൻ സിന്ദൂർ; ലഷ്‌കർ കേന്ദ്രം തകർന്നെന്ന് കമാൻഡർ- പാക്കിസ്‌ഥാൻ പ്രതിരോധത്തിൽ
ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ, 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ കമാൻഡർ ഹാഫിസ് അബ്‌ദുൽ റൗഫ്. ഇന്ത്യയുടെ ദൗത്യം ലക്ഷ്യം കണ്ടുവെന്നതിന്റെ ഏറ്റവും...
ട്രംപിന്റെ കർശന മുന്നറിയിപ്പ്; ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ റദ്ദാക്കി ഇറാൻ
ടെഹ്‌റാൻ: പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ യുഎസ് ഇടപെടുമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്‌റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ റദ്ദാക്കി ഇറാൻ.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും ഭരണകൂടത്തിനെതിരായ പ്രചാരണത്തിനും...
യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹം; വ്യോമാതിർത്തി അടച്ച് ഇറാൻ
ടെഹ്‌റാൻ: വ്യോമാതിർത്തി അടച്ച് ഇറാൻ. യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ഇന്ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസപ്പെട്ടു.
ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള മൂന്ന് വിമാന...








































