Tue, Sep 22, 2026
36 C
Dubai

അബ്‌കാരി കേസ്; ആന്റോയെ വിശദമായി ചോദ്യം ചെയ്യും, എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി....

മാസപ്പടിക്കേസ്; നിയമോപദേശം കിട്ടി, സർക്കാർ തീരുമാനം ഉടനെന്ന് ആഭ്യന്തരമന്ത്രി

പത്തനംതിട്ട: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ നിയമോപദേശം കിട്ടിയെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി...

റഷ്യൻ എണ്ണ വാങ്ങിയാൽ 100% വരെ താരിഫ്; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടൻ: റഷ്യക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ തീരുവ...

മാസപ്പടിക്കേസിലെ ഇഡി റിപ്പോർട്; അന്വേഷണം നടത്താമെന്ന് നിയമോപദേശം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്താമെന്ന് സംസ്‌ഥാന സർക്കാരിന് നിയമോപദേശം. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം ആകാമെന്ന...

നന്ദിഗ്രാമിൽ നാടകീയ രംഗങ്ങൾ; മമത പിന്തുണച്ച കോൺഗ്രസ് സ്‌ഥാനാർഥി അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൈപ്രൊഫൈൽ മണ്ഡലമായ നന്ദിഗ്രാമിൽ നാടകീയ രംഗങ്ങൾ. സ്വന്തം സ്‌ഥാനാർഥി പിൻവാങ്ങിയതിന് പിന്നാലെ മമത ബാനർജി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്‌ഥാനാർഥി അറസ്‌റ്റിലായി. മിലൻ പ്രധാൻ ആണ് അറസ്‌റ്റിലായത്‌. പഴയ...

മമതയ്‌ക്ക് ‘ഫുട്‍ബോൾ പ്ളെയർ’, വിമതർക്ക് ‘എൻവലപ്പ്’; ടിഎംസിക്ക് പുതിയ പേരും ചിഹ്‌നവും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്‌നവും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്‍ബോൾ...

മൃഗശാല നെയ്യാറിലേക്ക് മാറ്റും; അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും എല്ലാവരും കൂടി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും പരാതികൾക്ക് ഇടയില്ലാതെ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വലിയതോതിലുള്ള...

ആന്റോ അഗസ്‌റ്റിൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും....
- Advertisement -