‘സാമ്പത്തിക പ്രയാസം മൂലം മാറിനിന്നു’; കാണാതായ മലയാളി സൈനികനെ കണ്ടെത്തി
കോഴിക്കോട്: അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ മലയാളി സൈനികനെ കണ്ടെത്തി. എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സ്വദേശി വിഷ്‌ണുവിനെ (30) ഇന്നലെ രാത്രിയാണ് ബെംഗളൂരുവിൽ നിന്ന് എലത്തൂർ പോലീസ് കണ്ടെത്തിയത്. ബെംഗളൂരു മെജസ്‌റ്റിക്...
വയനാട് പുനരധിവാസം; സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്‌ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്.
കർണാടക സർക്കാരിന്റെയും ലോക്‌സഭാ...
സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി; യൂണിറ്റിന് ഒമ്പത് പൈസ
തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഈടാക്കാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് ഒമ്പത് പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്.
2024 ഏപ്രിൽ മുതൽ...
മൃദംഗനാദം പരിപാടിയിലെ സുരക്ഷാ വീഴ്‌ച; സംഘടകർ കീഴടങ്ങണമെന്ന് ഹൈക്കോടതി
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്‌ചയിൽ സംഘടകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ കീഴടങ്ങാൻ കോടതി നിർദ്ദേശം. ജനുവരി രണ്ടിന് ഉച്ചയ്‌ക്ക് ശേഷം രണ്ടിന് അന്വേഷണ...
ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് കൊച്ചി...
‘സാബുവിന് വല്ല മാനസിക പ്രശ്‌നവും ഉണ്ടായിരുന്നോ? ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട’
തൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി എംഎം മണി എംഎൽഎ. സൊസൈറ്റിക്ക് മുന്നിലെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം...
മകരവിളക്ക് 14ന്; വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി- 12 മുതൽ 14 വരെ സ്‌പോട്ട്...
പത്തനംതിട്ട: ശബരിമല മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കം. പുലർച്ചെ 3.30ന് തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്....
കേരളത്തിന് ആശ്വാസം; വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം
കൽപ്പറ്റ: ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് നിരന്തര സമ്മർദ്ദം മൂലം...







































