‘ഹേമ കമ്മിറ്റി റിപ്പോർട്; കേസെടുക്കാവുന്ന പരാതികളുണ്ട്, അന്വേഷണവുമായി മുന്നോട്ട് പോകാം’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ചതിന് ശേഷമായിരുന്നു...
അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ...
തൃശൂർ പൂരം കലക്കൽ; ആംബുലൻസ് ദുരൂപയോഗം ചെയ്‌തു- സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ്...
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം...
യുകെജി വിദ്യാർഥിയെ ചൂരൽകൊണ്ട് ക്രൂരമായി മർദ്ദിച്ചു; അധ്യാപിക ഒളിവിൽ
തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ. കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിൻ ആണ് സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയത്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ നെടുപുഴ പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ...
ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്‌ദുല്ല ഉടൻ സത്യപ്രതിജ്‌ഞ ചെയ്യും
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്‌ദുല്ലയുടെ നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം...
ഇസ്രയേൽ സൈനിക ക്യാംപിന് നേരെ ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു
ജറുസലേം: മധ്യ-വടക്കൻ ഇസ്രയേലിലെ ബിന്യാമിനയ്‌ക്ക് സമീപമുള്ള സൈനിക ക്യാംപിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ദിവസത്തിനിടെ ഇത്...
മദ്യലഹരിയിൽ കാറോടിച്ച് അപകടം; നടൻ ബൈജു സന്തോഷ് അറസ്‌റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മ്യൂസിയം പോലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കാർ...






































