ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കൽപ്പറ്റ ഗ്രാമീൺ ബാങ്കിന് മുന്നിൽ പ്രതിഷേധം
കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പോലീസ് ഇടപെട്ട് ഇരു...
‘സ്വാഗതം’; ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) പാർട്ടി വിടാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്‌ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി....
പാർട്ടി അച്ചടക്ക നടപടി; കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാൻ പികെ ശശി
പാലക്കാട്: പാർട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം നേതാവ് പികെ ശശി. പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവെക്കാനാണ് നീക്കം. ഇന്നോ, നാളെയോ രാജി സമർപ്പിക്കുമെന്നാണ് സൂചന. മണ്ണാർക്കാട്...
26 കിലോ സ്വർണവുമായി മുങ്ങി; മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ പിടിയിൽ. തെലങ്കാനയിൽ വെച്ചാണ് ഇയാൾ പോലീസിന്റെ...
‘കൊല്ലപ്പെട്ട ഡോക്‌ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു’; പിന്നിൽ വമ്പൻമാരെന്ന് ആരോപണം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മെല്ലെപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്. വമ്പൻ സ്രാവുകൾ...
മുന്നിൽ 3 വഴികൾ; ജെഎംഎം വിടാൻ ചംപയ് സോറൻ? ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കിടെ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ...
ഒരു നാടിനെ വിഴുങ്ങി മലവെളളം ഇരച്ചെത്തി; വയനാട് ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പുറത്ത്
മേപ്പാടി: ഒറ്റരാത്രി കൊണ്ട് ഒരുനാടിനെ അപ്പാടെ വിഴുങ്ങിയ വയനാട് ഉരുൾപൊട്ടലിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂരൽമലയിലെ കടകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്‌ജിദിൽ സ്‌ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....
പിജി ഡോക്‌ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി- ചൊവ്വാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്‌ച കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപക...








































