രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്ന്; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്
മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും...
പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ്...
‘കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’; ഉത്തരവിൽ ചോദ്യമുയർത്തി ഇഡി
ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി...
ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
പൗരത്വ ഭേദഗതി നിയമം; സിപിഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള...
മൊബൈൽ ചാർജറിൽനിന്നു തീ പടർന്നു; യുപിയിലെ മീററ്റില്‍ 4 കുട്ടികൾ വെന്തുമരിച്ചു
ലക്‌നൗ: ശനിയാഴ്‌ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ പിതാവ് ജോണി പോലീസിനോട് പറഞ്ഞു.
ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ്...
ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്; ഇന്ത്യ ഏകാധിപത്യത്തിലേക്ക് എന്ന് എഎപി
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിന് പിന്നാലെ ആംആദ്‌മി പാർട്ടിക്കെതിരെ അടുത്ത നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിന്റെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്...
ആർഎൽവി രാമകൃഷ്‌ണനെ മോഹിനിയാട്ടം അവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം
തൃശൂർ: പ്രശസ്‌ത നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്‌ണൻ...







































