Tue, Jun 30, 2026
31.4 C
Dubai

സംസ്‌ഥാനത്ത്‌ താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ...

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...

ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് തിരിച്ചടി- നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജി തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച...

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഒന്നാം പ്രതി ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്‌ളോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി. കേസിൽ സുപ്രീം കോടതി...

എംഎം ഹസൻ ഇടപെട്ടു; കണ്ണൂരിൽ നിന്ന് മമ്പറം ദിവാകരൻ മൽസരിക്കില്ല

കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻവാങ്ങി മമ്പറം ദിവാകരൻ. യുഡിഎഫ് കൺവീനർ എംഎം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് മമ്പറം ദിവാകരൻ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്. കെപിസിസി എക്‌സിക്യൂട്ടീവ്...

സിദ്ധാർഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ഇന്ന് തുറക്കും. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്‌ചാത്തലത്തിൽ കോളേജ് താൽക്കാലികമായി അടച്ചിരുന്നു. മാർച്ച് നാലിനായിരുന്നു കോളേജ് അടച്ചത്. മാർച്ച് അഞ്ചുമുതൽ 10 വരെ...

മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്‌റ്റോൺ; ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ്: 96ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്‌റ്റഫർ നോളനാണ്...

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം ഈ മാസം 15നകം നടക്കുമെന്ന് റിപ്പോർട്. ഇതിന് ശേഷമാകും പൊതു തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും, കഴിഞ്ഞ...
- Advertisement -