ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ന്യൂഡെൽഹി: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മൽസരിക്കുന്ന 16 സീറ്റുകളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആണ് സ്‌ഥാനാർഥി...
ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ; എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ ഇടതുമുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ച് സിപിഐ. ഏഴ് മാസത്തെ പെൻഷൻ സംസ്‌ഥാനത്ത് കുടിശികയാണെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം...
ചർച്ച പരാജയം; കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം, 13,608 കോടി ഉടൻ നൽകും
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന്...
കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് നിരോധനം. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി...
അപമാനിച്ചത് അമ്മയെ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ
തിരുവനന്തപുരം: മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ...
കണ്‌ഠനാളം അമർത്തി, സിദ്ധാർഥന് വെള്ളം പോലും ഇറക്കാൻ കഴിഞ്ഞില്ല; നിർണായക മൊഴി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതികളുടെ നിർണായക മൊഴി പുറത്ത്. പ്രധാനപ്രതി സിൻജോ ജോൺസണാണ് മൃഗീയമായി സിദ്ധാർഥനെ മർദ്ദിച്ചത്. സിൻജോ കരാട്ടെ ബ്‌ളാക്ക് ബെൽറ്റ്...
എതിർ സ്‌ഥാനാർഥി ആരെന്നത് വിഷയമല്ല; തനിക്ക് വിജയം ഉറപ്പെന്ന് സുരേഷ് ഗോപി
തൃശൂർ: സ്‌ഥാനാർഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തൃശൂരിൽ എതിർ സ്‌ഥാനാർഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി...
രാജ്യത്ത് പാചകവാതക വില കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. വനിതാദിന സമ്മാനമാണിതെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു.
'ഇന്ന്...








































