ലഖിംപൂർ ഖേരി; ഒരാള്‍ കൂടി അറസ്‌റ്റിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി ഒൻപത് പേർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്‌യുവിയുടെ...
സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍...
രാജ്യത്ത് 15,823 പുതിയ കോവിഡ് കേസുകൾ; കൂടുതലും കേരളത്തിൽ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 15,823 പേർക്ക്. രോഗമുക്‌തി നേടിയവർ 22,844 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
അഫ്‌ഗാനിൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ സ്‍ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സ്‌കൂളുകളും മറ്റും വീണ്ടും തുറക്കണമെന്നും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും താലിബാനോട് സ്‌ത്രീകളും അക്കാദമിക് വിദഗ്‌ധരും ആവശ്യപ്പെട്ടു.
അഫ്‌ഗാനിലെ ഭരണം താലിബാൻ...
പ്രണയാഭ്യർഥന നിരസിച്ചു; പൂനെയിൽ 8ആം ക്‌ളാസുകാരിയെ കുത്തി കൊലപ്പെടുത്തി
പൂനെ: പ്രണയാഭ്യർഥന നിരസിച്ച എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തി. പൂനെയിലെ ബിബ്‌വെവാഡി പ്രദേശത്ത് ചൊവ്വാഴ്‌ചയാണ് സംഭവം. കബഡി പരിശീലനത്തിന് പോകുകയായിരുന്ന വിദ്യാർഥിനിയെ ബന്ധുവായ 22കാരൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ക്ഷിതിജ (14)യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്...
ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്‌തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്ന് ഉച്ചയ്‌ക്കാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ...
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്‌റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റൻഡൻഡ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസിലെ ആദ്യ അറസ്‌റ്റ് ആണ് ഇത്....
പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തിരച്ചിൽ തുടരും. കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. മലയാളി സൈനികൻ അടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ...








































