ജനങ്ങൾക്ക് ആവശ്യമെങ്കിൽ രാഷ്‌ട്രീയ പ്രവേശനം; കങ്കണ റണൗട്ട്
മുംബൈ: ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക്...
യഥാവിധി മതവിദ്യഭ്യാസം നേടാത്തവരുടെ വിവേകശൂന്യതക്ക് മതത്തെ അധിക്ഷേപിക്കരുത്; കെഎംജെ
മലപ്പുറം: അറബി ഭാഷയിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, ഹലാൽ, കാഫിർ തുടങ്ങിയ പദങ്ങളെ അനവസരത്തിലും ദുഷ്‌ടലാക്കോടെയും ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ്പുൾപ്പെടെയുള്ളവർ പിൻമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
‘രേഖകളെല്ലാം ഇഡിയ്‌ക്ക് കൈമാറി’; ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ മൊഴി നൽകി ജലീൽ
കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രേഖകള്‍ കൈമാറിയെന്ന് കെടി ജലീല്‍ എംഎല്‍എ. മുഴുവൻ രേഖകളും കൈമാറിയെന്നും താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിശ്വസിക്കുന്നതായും ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലരയ്‌ക്ക്...
പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം; പ്രതിഷേധം ശക്‌തമാവുന്നു
കോട്ടയം: കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തമായ പ്രതിഷേധം. സമസ്‌തയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്...
ബെവ്കോയ്‌ക്കായി ഭൂമിയും കെട്ടിടവും; പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് കെഎസ്ആർടിസി പിന്നോട്ടില്ലെന്ന് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്‌ക്ക് നൽകാനാണ് നീക്കമെന്ന് ബിജു പ്രഭാകർ തൊഴിലാളി...
ഡെൽഹി മെട്രോയ്‌ക്ക് എതിരായ കേസിൽ അനിൽ അംബാനിക്ക് അനുകൂല വിധി
ന്യൂഡെൽഹി: അനിൽ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്‌ചർ കമ്പനിയും ഡെൽഹി മെട്രോയും തമ്മിൽ നാല് വർഷമായി നിലനിന്നിരുന്ന കേസിൽ റിലയൻസിന് അനുകൂലമായി കോടതി വിധി. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്....
സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല; കേന്ദ്രം
ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകൾ...
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിൽസ നിഷേധിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. കുട്ടിക്ക് ചികിൽസ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം.
നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...







































