രാജ്യത്ത് 24 മണിക്കൂറിനിടെ 31,923 കോവിഡ് കേസുകൾ

By Staff Reporter, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,923 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31,990 പേർ രോഗമുക്‌തി നേടിയപ്പോൾ 282 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 3,01,604 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 187 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

3,28,15,731 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. മരണസംഖ്യ 4,46,050 ആണ്.

അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 19,675 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,19,594 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കുമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 83,39,90,049 വാക്‌സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,38,205 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു.

Most Read: ഇളവുകൾക്ക് പിന്നാലെ ബീച്ചുകളിൽ സന്ദർശകർ എത്തി തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE