ഇളവുകൾക്ക് പിന്നാലെ ബീച്ചുകളിൽ സന്ദർശകർ എത്തി തുടങ്ങി

By Team Member, Malabar News
Kasargod News
Ajwa Travels

കാസർഗോഡ്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം വിലക്കിയിരുന്ന ബീച്ചുകളിൽ നിലവിൽ സന്ദർശകർ എത്തി തുടങ്ങി. വിലക്കുകൾക്ക് ഇളവുകൾ നൽകിയതോടെയാണ് സന്ദർശകർ എത്തി തുടങ്ങിയത്. ചന്ദ്രഗിരി, മൊഗ്രാൽ, ഉപ്പള ബേരിക്ക ഉൾപ്പടെയുള്ള ബീച്ചുകളിൽ നിലവിൽ കുടുംബസമേതം ആളുകൾ എത്തുന്നുണ്ട്.

എന്നാൽ ബീച്ചുകളിലെ കടകളും, കഫേകളും തുറക്കാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അതിനാൽ തന്നെ ഇവയൊന്നും ഇതുവരെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. കൂടാതെ കടൽ തീരങ്ങളൊക്കെ നിലവിൽ മാലിന്യങ്ങളാൽ മൂടപ്പെട്ട സ്‌ഥിതിയിലാണ്.

അതേസമയം സന്നദ്ധ സംഘടനകളുടെയും, തീരദേശ പോലീസിന്റെയും നേതൃത്വത്തിൽ ചില ബീച്ചുകളിൽ ശുചീകരണം നടത്തിയിരുന്നു. എന്നാലും മിക്കയിടങ്ങളിലും ഇപ്പോഴും മാലിന്യങ്ങൾ വലിയ തോതിലുണ്ട്.

Read also: ക്വട്ടേഷന്‍ സംഘം വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE