ജമ്മു കശ്‌മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

By Team Member, Malabar News
Terrorist Attack
Rep. Image
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്‌മീരിലെ ഷോപ്പിയാനിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെ പ്രദേശവാസിക്കെതിരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്.

ഷോപ്പിയാനിലെ കഷ്വയിലുണ്ടായ ഏറ്റുമുട്ടലിൽ അനയത് അഷ്‌റഫ് ധാർ എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. പ്രദേശവാസിയായ ഒരാളെ കഴിഞ്ഞ ദിവസം ഇയാൾ ആക്രമിച്ചിരുന്നു. തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തി ഭീകരനെ വധിച്ചത്. നിലവിൽ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കി.

ജമ്മു കശ്‌മീരിൽ ഭീകരവാദികളുടെ സാനിധ്യം വർധിക്കുന്നതായി നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട് പുറത്തു വന്നിരുന്നു. മഞ്ഞുകാലം അടുത്തതോടെയാണ് അതിർത്തി കടന്നെത്തുന്ന ഭീകരരുടെ എണ്ണം വർധിച്ചതെന്നും റിപ്പോർട് വ്യക്‌തമാക്കുന്നുണ്ട്.

Read also: കാലടി സംസ്‌കൃത സർവകലാശാല; വീണ്ടും അനധികൃത നിയമനമെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE