‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്‌ട്രപതി
ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്‌ഥലത്താണ് അയോധ്യ എന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ളേവ് ഉൽഘാടനം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്....
സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്‌ചാത്തലത്തിലാണ് തീരുമാനം....
രാജ്യത്തെ ‘സർക്കാരി താലിബാൻ’ കീഴടക്കി; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: രാജ്യം 'സർക്കാരി താലിബാന്റെ' കൈകളിലാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിന്റെ പശ്‌ചാത്തലത്തിലാണ് ടികായത്തിന്റെ പ്രസ്‌താവന.
'രാജ്യത്തെ സർക്കാരി താലിബാൻ...
മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ നടപടി
ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ളാസുകാരിയായ മകളേയും പരസ്യ വിചാരണ ചെയ്‌ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയെ സ്‌ഥലം മാറ്റി. സിവിൽ പോലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പോലീസിൽ...
‘നേതാക്കളുടെ പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവ്’; മറുപടിയുമായി സിപിഐഎം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്‌താവനക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്‌തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി...
‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍
ഭോപാല്‍: മധ്യപ്രദേശിലെ ഉജ്‌ജയിനില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം മധ്യവയസ്‌കന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്.
മധ്യവയസ്‌കനെ യുവാക്കള്‍...
ഡിസിസി പുന:സംഘടന; സ്വാഗതം ചെയ്‌ത് ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ
കോഴിക്കോട്: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഒന്നര മാസത്തെ കൂടിയാലോചനകളുടെ ഫലമായാണ് ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരൻ വ്യക്‌തമാക്കി.
ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രതികരിക്കുന്നത്...
ഹരിയാനയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം
കര്‍ണാല്‍: കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകൻ മരണപ്പെട്ടു. സുശീല്‍ കാജള്‍ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി...







































