സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ്...
‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ
ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,"- രാഹുൽ...
‘ഇളവുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചു, ജാഗ്രതയോടെ മുന്നോട്ട് പോകണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ മുതൽ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിൽസാ സൗകര്യം ശക്‌തമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു.
സാമൂഹിക പ്രതിരോധ ശേഷി...
വാരിയംകുന്നന് എതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിക്ക് ഭീഷണി; കേസെടുത്തു
മംഗളൂരു: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്ന പരാമർശത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിക്ക് എതിരെ ഭീഷണി മുഴക്കിയ ആൾക്കെതിരെ കേസെടുത്തു. മംഗളൂരു പോലീസ് ആണ് കേസ് രജിസ്‌റ്റർ...
രോഗബാധ 31,265, പോസിറ്റിവിറ്റി 18.67%, മരണം 153
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,497 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 31,265 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,468 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
പ്ളസ് വൺ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യൂണിഫോം നിർബന്ധമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കൻഡറി, വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്ളസ് വണ്‍...
തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര...
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് കോവിഡ് സ്‌ഥിരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്ന്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. അയൽ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിലെ കേസുകളും മരണവും...







































