അഫ്‌ഗാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 146 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ കൂടിയാണ് ഇന്ന് തിരിച്ചെത്തിച്ചത്. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ ഉടൻ മടങ്ങിയെത്തും. മലയാളിയായ കന്യാസ്‌ത്രീയും 46...
പോരാട്ടത്തിന് നിരത്തിലിറങ്ങി ജനങ്ങൾ; 300ഓളം പേരെ വധിച്ചതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
എൽഗാർ പരിഷത്; ജനകീയ സർക്കാർ രൂപീകരിക്കാൻ ശ്രമം, എൻഐഎ കുറ്റപത്രം
മുംബൈ: എൽഗാർ പരിഷത് കേസിൽ പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്തിനെതിരെ സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാർ ഉണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് എൻഐഎ മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. യുഎപിഎ...
കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി...
അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...
ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി
ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...
ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസത്തിനിടെ വിറ്റഴിച്ചത് 750 കോടിയുടെ മദ്യം
തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ റെക്കോർഡ് മദ്യ വിൽപ്പന. 750 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ വിറ്റഴിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുവെ വിപണികൾ മന്ദഗതിയിൽ...
രാമക്ഷേത്ര റോഡിന് കല്യാൺ സിങ്ങിന്റെ പേര് നൽകും; യുപി ഉപമുഖ്യമന്ത്രി
ലക്‌നൗ: അയോധ്യയിലെ രാമ ജൻമഭൂമി കോംപ്‌ളക്‌സിലേക്ക് പോകുന്ന റോഡിന് കല്യാൺ സിങ് മാർഗ് എന്ന് പേരിടുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കഴിഞ്ഞ ദിവസം അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി...







































